---
title: "പേരാമ്പ്ര ആവളയില്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍"
english_title: " Perambra Avala Septic Waste Dumping in River Two Arrested Meppayur Police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383973/ perambra-avala-septic-waste-dumping-river-two-arrested-meppayur-police"
published_at: "2026-09-24T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab41c4191852_mkl.jpg"
keywords: ["Perambra News", "Avala", "Septic Waste Dumping", "Meppayur Police", "River Pollution", "Arrest"]
---

# പേരാമ്പ്ര ആവളയില്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** പേരാമ്പ്ര: ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് മുസ്തഫ, അബു ഷംഷാദ് എന്നിവരാണ് മേപ്പയൂര്‍ പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 19 ന് പുലര്‍ച്ചെ 2.30 ഓടുകൂടിയാണ് ആവള ഗുളികപ്പുഴയില്‍ ടാങ്കറില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്.

## Article Content

പേരാമ്പ്ര: ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് മുസ്തഫ, അബു ഷംഷാദ് എന്നിവരാണ് മേപ്പയൂര്‍ പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 19 ന് പുലര്‍ച്ചെ 2.30 ഓടുകൂടിയാണ് ആവള ഗുളികപ്പുഴയില്‍ ടാങ്കറില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്.

പ്രദേശത്തുനിന്നും ഇവര്‍ ശേഖരിച്ച മാലിന്യം തന്നെയാണ് ഇവര്‍ തള്ളിയത് എന്നും പൊലീസ് പറഞ്ഞു. നിരവധി പേരുടെ കുടിവെള്ളം മുട്ടിച്ച ഈ സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. റോഡില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്ക് പമ്പ് ചെയ്ത മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴയിലെ വെള്ളം കറുപ്പ് നിറമായ നിലയിലായിരുന്നു.

പെരിഞ്ചേരിക്കടവ് ഭാഗത്തുനിന്നും വന്ന പ്രതികള്‍ മാലിന്യം പുഴയില്‍ തള്ളി ബാവുപ്പാറ റോഡ് വഴി തിരുവള്ളൂര്‍-വടകര റോഡിലൂടെ മലപ്പുറത്തേക്ക് കടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും തള്ളാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത് എന്നും പൊലീസ് അറിയിച്ചു. മേപ്പയൂര്‍ എസ്.ഐ മാരായ അഞ്ജിത, ശ്രീജിത്ത്, എ.എസ്.ഐ അനൂപ്, എസ്.സി.പി.ഒ നിജീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

English Summary: Two persons were arrested for dumping septic waste into Gulikkapuzha at Avala, Perambra, polluting the river, Meppayur Police said. The accused are Malappuram natives Muhammed Mustafa and Abu Shamshad. Police said they dumped tankered waste collected from the locality at 2.30 am on September 19. The waste pumped 50 feet down flowed into river, turning water black, affecting drinking water and causing public outrage. They fled via Bavupara Road to Malappuram. Police traced them through CCTV and seized vehicle.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383973/ perambra-avala-septic-waste-dumping-river-two-arrested-meppayur-police)